This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസോഫാനിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസോഫാനിക് അംമ്ലം

ഒരു സംയുക്തം. ക്രിസോഫാനോള്‍ എന്നും അറിയപ്പെടുന്നു. രാസപരമായി 1, 8-ഡൈ ഹൈഡ്റോക്സി-3-മീഥൈല്‍ ആന്ത്രാക്വിനോണ്‍. തന്മാത്രാ ഫോര്‍മുല: C15H10O4. സംരശുന്നാമുക്കിയില, റുബാര്‍ബ് എന്നീ ഔഷധച്ചെടികളുടെ വേരുകള്‍, കസ്ക്കറ എന്ന ഔഷധച്ചെടിയുടെ പുറന്തൊലി, ഗോവ പൌഡര്‍ എന്നിവയില്‍ ഈ സംയുക്തം കാണപ്പെടുന്നു. ക്ലോറോഫോം, ഈഥര്‍ തുടങ്ങിയ ഏതെങ്കിലും അനുഗുണമായ ലായകം ഉപയോഗിച്ച് മേല്‍ വിവരിച്ച വസ്തുക്കളില്‍നിന്ന് ഇത് നിഷ്കര്‍ഷണം ചെയ്തെടുക്കാന്‍ കഴിയും. ക്രിസറോബിന്‍ എന്ന സംയുക്തത്തെ ഓക്സീകരിച്ചും ഇത് നിര്‍മിക്കാവുന്നതാണ്. ക്രിസോഫാനിക് അമ്ലം നിര്‍മിക്കാന്‍ നിരവധി സംശ്ളേഷണ പ്രക്രിയകളും പ്രചാരത്തിലുണ്ട്.

ചിത്രം:Page398_scree01.png‎

സാധാരണ ഊഷ്മാവില്‍ മഞ്ഞനിറമുള്ള പരലുകളായി സ്ഥിതിചെയ്യുന്ന ഇത് 196oC-ല്‍ ഉരുകും. ഉത്പതനസ്വഭാവമുള്ള സംയുക്തമാണിത്. ജലത്തിലും തണുത്ത ആല്‍ക്കഹോളിലും അല്പാല്പമായി മാത്രം ലയിക്കുന്ന ഈ വസ്തു ചൂടുള്ള ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറോഫോം എന്നിവയില്‍ നന്നായി ലയിക്കും. രാസപരമായി സാമാന്യം സ്ഥിരതയുള്ള സംയുക്തമാണിത്. വിഷാലുത്വം താരതമ്യേന കുറവായ ഇത് ഭേദിക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍